ആലപ്പുഴ ബിന്ദു പത്മനാഭൻ കൊലക്കേസ്: സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചു;ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി,കുഴിച്ചിട്ടു

ആലപ്പുഴ: ബിന്ദു പത്മനാഭൻ കൊലക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നൽകി പ്രതി സെബാസ്റ്റ്യൻ .ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി, വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടതായി സെബാസ്റ്റ്യൻ മൊഴിയിൽ പറയുന്നു. പിന്നീട് അവശിഷ്ടങ്ങൾ പഴകിയശേഷം എല്ലുകൾ കത്തിക്കുകയും, അവശിഷ്ടങ്ങൾ പലയിടങ്ങളിലായി സംസ്‌കരിച്ചുവെന്നും സെബാസ്റ്റ്യൻ സമ്മതിച്ചു.സെബാസ്റ്റ്യൻ പറഞ്ഞതനുസരിച്ച്, കൊലപാതകത്തിന്റെ പ്രധാന കാരണം ബിന്ദുവിന്റെ പണം തട്ടിക്കെടുക്കലായിരുന്നു. 2006-ൽ ബിന്ദു പത്മനാഭൻ കാണാതായതും, ഈ സമയത്തുതന്നെയാണ് കൊലപാതകം നടന്നതെന്നും മൊഴിയിൽ വ്യക്തമാകുന്നു.ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ എടുത്ത് പള്ളിപ്പുറത്തെ വീടിന്റെ പരിസരത്ത് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന്, മൃതദേഹാവശിഷ്ടങ്ങൾ തണ്ണീർമുക്കത്ത് കായലിൽ തള്ളിയോ എന്ന് പരിശോധിക്കുകയായിരുന്നുവെന്ന് അറിയുന്നു.ബിന്ദു വലിയ തോതിൽ പണവും വസ്തുവും ഉള്ള ആളായിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും പരിചയപ്പെടുകയും, പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി തെളിവെടുപ്പ് നടത്തുകയായിരുന്നുവെന്നും മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisements

2006-ൽ ബിന്ദു കാണാതായിരുന്നെങ്കിലും, 2017-ൽ ബിന്ദുവിന്റെ സഹോദരൻ പ്രവീൺ കേസ് സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. സെബാസ്റ്റ്യനും കൂട്ടാളികളും വ്യാജ രേഖകൾ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ ബിന്ദുവായി കൊണ്ടുവന്ന് സ്ഥലം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതാണ് സെബാസ്റ്റ്യനെ തിരോധാനകേസിൽ കണ്ണിയാക്കുന്നത്.ബിന്ദു പത്മനാഭൻ തിരോധാനകേസ് ആദ്യം അന്വേഷിച്ച സംഘത്തെതിരെ വിമർശനം നിലനിൽക്കുന്നതിനാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഏറ്റുമാനൂരിലെ ജൈനമ തിരോധാന കേസിൽ കസ്റ്റഡിയിൽപ്പെട്ട ശേഷം പ്രതിയാവുന്ന സെബാസ്റ്റ്യൻ, ബിന്ദു പത്മനാഭൻ കൊലപാതകത്തിലും കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിയിൽ കസ്റ്റഡി അപേക്ഷയിൽ, സെബാസ്റ്റ്യനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായി റിപ്പോർട്ട്.

Hot Topics

Related Articles