ദില്ലി : ഗവർണർ പദവി നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി. ബില്ല് രാജ്യസഭയിൽ ഓഗസ്റ്റിൽ അവതരിപ്പിക്കും.
ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. പദവി വരുത്തി വെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്.
കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ തർക്കം നിലനിൽക്കെയാണ് ഗവർണർ പദവി മാറ്റണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്.