കോട്ടയം : കോൺഗ്രസുമായി സഖ്യം ചേർന്ന് സ്വതന്ത്ര അംഗത്തെ പിന്തുണച്ച കുമരകത്തെ ബിജെപി പഞ്ചായത്ത് മെമ്പർമാർക്കെതിരെ നടപടി. കോൺഗ്രസ് സഖ്യത്തിന്റെ പേരിൽ ബിജെപിയുടെ 3 പഞ്ചായത്ത് അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സംഘടന നിർദ്ദേശം അംഗീകരിക്കാതിരിക്കുകയും പാർട്ടി വിപ്പ് ലംഘിക്കുകയും ചെയ്തതിൻ്റെ പേരിലാണ് മൂന്നുപേർക്കും എതിരെ നടപടിയെടുത്തുനിന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ അറിയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ സേതു ,സുനിത് വി കെ, നീതു റെജി എന്നിവരെ സംസ്ഥാന അദ്ധ്യക്ഷൻ രാജിവ് ചന്ദ്രശേഖറിൻ്റെ അനുമതിയോടെ ബി.ജെ. പി പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയതായാണ് ജില്ലാ പ്രസിഡൻ്റ് അറിയിച്ചത്.
Advertisements


