ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്കെതിരെ സുപ്രീം കോടതി ഇടപെടണം : വിമർശനവുമായി കപില്‍ സിബല്‍

ഡല്‍ഹി : കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിച്ച ബി.ജെ.പി നടപടിക്കെതിരെ രാജ്യസഭ എം.പി കപില്‍ സിബല്‍ രംഗത്ത്.

Advertisements

മഹാരാഷ്ട്രയില്‍ എൻ.സി.പി നേതാവ് അജിത് പവാറും ഒൻപത് എം.എല്‍.എമാരും ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാരിന്‍റെ ഭാഗമായതിന് പിന്നാലെ ബി.ജെ.പി അട്ടിമറിച്ച സര്‍ക്കാരുകളെ പരാമര്‍ശിക്കുന്ന ട്വീറ്റിലൂടെയായിരുന്നു സിബലിന്‍റെ വിമര്‍ശനം. ബി.ജെ.പിയുടെ ഇത്തരം കുതന്ത്രങ്ങള്‍ക്കെതിരെ സുപ്രീം കോടതി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ബി.ജെ.പി അധികാരത്തിന്‍റെ പ്രേരണയാല്‍ താഴെപ്പറയുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സര്‍ക്കാറുകളെ അട്ടിമറിച്ചു. ഉത്തരാഖണ്ഡ് (2016), അരുണാചല്‍ പ്രദേശ് (2016), കര്‍ണാടക (2019), മധ്യപ്രദേശ് (2020), മഹാരാഷ്ട്ര (2022). നിയമം അപ്പോള്‍ ഇത് അനുവദിക്കുന്നുണ്ടോ? വിഷയം ഇനി സുപ്രീം കോടതി പരിഗണിക്കട്ടെ” – സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

Hot Topics

Related Articles