അരുൺ മൂലേടം ബി.ജെ.പി കോട്ടയം മണ്ഡലം പ്രസിഡന്റ് : ഭാരവാഹി പ്രഖ്യാപനവുമായി ബി.ജെ.പി

കോട്ടയം : ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റായി അരുൺ മൂലേടത്തിനെ തിരഞ്ഞെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ് അരുൺ മൂലേടത്തെ ജില്ലാ പ്രസിഡന്റായി നിയമിച്ചത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള അഴിച്ച് പണിയുടെ ഭാഗമായാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അരുണിനെ നിയമിച്ചത്. നിലവിലുള്ള മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന് പകരമാണ് അരുണിന്റെ നിയമനം.

Advertisements

കോട്ടയം നഗരസഭ പരിധിയിൽ മൂലേടം സ്വദേശിയാണ് ടി.എം അരുൺ. കഴിഞ്ഞ തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേയ്ക്ക് മികച്ച മത്സരം കാഴ്ച വയ്ക്കാൻ അരുണിന് സാധിച്ചിരുന്നു. യുവത്വവും പാർട്ടിയിലെ വ്യക്തി ബന്ധങ്ങളുമാണ് അരുണിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പാർട്ടി നിയോഗിച്ചതിന് പിന്നിൽ ലക്ഷ്യമിടുന്നത്.

Hot Topics

Related Articles