മുഖ്യാതിഥി മോദി ; ചടങ്ങിൽ ‘കറുത്ത വസ്ത്രം പാടില്ല’; വിചിത്ര നിർദ്ദേശവുമായി ഡൽഹി സർവകലാശാല

ദില്ലി: ഡൽഹി സർവ്വകലാശാലയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന നാളത്തെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിർദ്ദേശം. കറുത്ത വസ്ത്രം പാടില്ല. തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. പരമാവധി വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്.

Advertisements

5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വിചിത്രമായ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Hot Topics

Related Articles