തിരുവനന്തപുരം : രക്തം ദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവധി അനുവദിച്ച് കേരള സര്‍വകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിവസത്തെ അവധിയും അറ്റൻഡൻസും നല്കാൻ കേരള സര്‍വകലാശാല തീരുമാനിച്ചു.ആശുപത്രിയില്‍ നിന്നു നല്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പല്‍ ആയിരിക്കും അവധി അനുവദിക്കുക.
Advertisements
മൂന്ന് മാസത്തിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ അവധി നല്‍കാനാവും.
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സിൻഡിക്കേറ്റാണ് ഈ തീരുമാനമെടുത്തത്. രക്തദാനത്തിന് അവധി പ്രഖ്യാപിക്കുന്ന ആദ്യ സര്‍വകലാശാലയാണ് കേരള സര്‍വകലാശാല.