മുംബൈ: മണിക്കൂറിൽ 5-10 കിമീ അധിക വേഗത കൂടി ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയ്ക്ക് കണ്ടെത്താൻ കഴിയും എന്ന് ഓസ്ട്രേലിയൻ മുൻ കോച്ച് ജോക്ക് കാംമ്പെൽ. എന്നാൽ ആ വേഗത കണ്ടെത്താൻ ബൂമ്രയെ തങ്ങൾ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂമ്രയുടെ റൺഅപ്പ് വളരെ ചെറുതാണ്. അവസാനത്തെ ഏതാനും സ്റ്റെപ്പിൽ നിന്നാണ് ആ വേഗത കിട്ടുന്നത്.
അവിടെ ബൂമ്രയുടെ കൈകൾ പോലും മുഴുവനായി ഉപയോഗിക്കുന്നില്ല. 5-10 കിമീ വേഗത കൂടി ഇനിയും ബൂമ്രയ്ക്ക് കണ്ടെത്താനാവും. എന്നാൽ ബൂമ്രയെ അത് പഠിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാംമ്‌ബെൽ പറഞ്ഞു. റൺ അപ്പിലും പന്ത് റിലീസ് ചെയ്യുന്നതിലും മാറ്റങ്ങൾ വേണം. 145 കിമീ വേഗതയിൽ തുടരെ പന്തെറിയാൻ ബൂമ്രയ്ക്ക് കഴിയും. റൺ അപ്പിലും പന്ത് റിലീസ് ചെയ്യുന്നതിലും മാറ്റങ്ങൾ വരുത്തിയാൽ എന്നും കാംമ്‌ബെൽ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് ബൂമ്ര. മൂന്ന് ഫോർമാറ്റിലും ബൂമ്ര ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നു.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ബൂമ്ര കളിച്ചിരുന്നു. മൂന്ന് ടെസ്റ്റിലും മൂന്ന് ഏകദിനത്തിലും സൗത്ത് ആഫ്രിക്കയിൽ ഇന്ത്യൻ ബൗളിങ് യൂണിറ്റിന് ബൂമ്ര നേതൃത്വം നൽകി. വിൻഡിസിന് എതിരായ ഏകദിന പരമ്പരയിൽ ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.