കോട്ടയം : സഹോദരന്റെ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ മുൻ പഞ്ചായത്തംഗം അത്യാഹിത വിഭാഗത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കടനാട് ഗ്രമ പഞ്ചായത്ത് മുൻ അംഗവും വേലൻ മഹാസഭ സംസ്ഥാന നേതാവുമായിരുന്ന എലിവാലി വേലംപറമ്പിൽ വി.കെ. മനോഹർ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. വീണ് പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരൻ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. വിവരമറിഞ്ഞാണ് മനോഹരൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. തുടർന്ന് സഹോദരനൊപ്പം ഇവിടെനിന്ന് ഇദ്ദേഹം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രാജുവിനെ ശസ്ത്രക്രിയയ്ക്കായി തിയേറ്റിൽ കയറ്റിയ ഉടനാണ് ഇദേഹം കുഴഞ്ഞ് വീഞത്. ഞായറാഴ്ച വൈകുന്നേരം കുടിവെള്ള പദ്ധതിയുടെ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തതിനു ശേഷമാണ് മനോഹരൻ സഹോദരനൊപ്പം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടത്. സംസ്കാരം ഇന്ന് ജൂലൈ ആറ് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: കുമാരി മനോഹർ. മകൾ:അനു. മരുമകൻ: സുരേഷ് കുമാർ. കേരള വേലൻ മഹാസഭ സംസ്ഥാന നിർവാഹക സമിതി അംഗവും മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും കടനാട് ശാഖ പ്രസിഡന്റുമായിരുന്നു.
സഹോദരൻറെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി: അത്യാഹിത വിഭാഗത്തിനുള്ളിൽ കുഴഞ്ഞുവീണ് മുൻ പഞ്ചായത്ത് അംഗം മരിച്ചു


