കുറവിലങ്ങാട്: കുടുംബങ്ങൾ സംഘടിച്ച് രംഗത്തിറങ്ങിയതോടെ നാട്ടിൻപുറത്തെ റോഡിന് വീണ്ടും പുതുമോടി. മരങ്ങാട്ടു പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ മണമ – കോച്ചേരി- വട്ടംകുഴി, മണമ- കരിമ്പന റോഡുകളാണ് കാടും പച്ചിലപ്പടർപ്പുകളും ഒഴിവായി യാത്ര സുരക്ഷിതമായത്.
കുറവിലങ്ങാട് ഇടവക ഇരുപത്തിയേഴാം വാർഡിലെ മൂന്നാം യൂണിറ്റ് കുടുംബ കൂട്ടായ്മയിലെ കുടുംബങ്ങളാണ് ഒത്തുചേർന്ന് നാട്ടിൻപുറത്തെ ഒന്നര കിലോമീറ്ററോളം റോഡ് ഇരുവശങ്ങളും വെട്ടിതെളിച്ച് മനോഹരമാക്കിയത്. റോഡിൻ്റെ വശങ്ങളിൽ വലിയ കാടുകൾ പിടിച്ച് യാത്ര ഭീഷണി നേരിട്ടിരുന്നു. ഇതേ തുടർന്നാണ് കുടുംബങ്ങൾ സംഘടിച്ച് രംഗത്തിറങ്ങിയത്. നാലു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലാണ് റോഡിൻ്റെ വശങ്ങൾ വെട്ടിത്തിളിച്ചത്.
കഴിഞ്ഞവർഷവും ഇതേ റോഡ് ഈ കുടുംബങ്ങളുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ച് യാത്രാ ഭീഷണി ഒഴിവാക്കിയിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡ് യാത്ര ദുഷ്കരമാക്കുന്നതിനൊപ്പം പച്ചിലപ്പടർപ്പുകൾ കൂടി നിറഞ്ഞതോടെ വാഹനങ്ങൾക്ക് വശം ചേർന്ന് സഞ്ചരിക്കാനും കഴിയാത്ത സാഹചര്യമായിരുന്നു.
കൂട്ടായ്മ യൂണിറ്റ് പ്രസിഡൻ്റ് ജോസ് കുളങ്ങരത്തൊട്ടി, വ ലിജി ജയ്സൺ മറ്റു പിള്ളി , പള്ളി യോഗം സെക്രട്ടറി ബെന്നി കോച്ചേരി, യോഗ പ്രതിനിധി സിന്ധു ജരാർദ് നിധീരി മറുകര, ജസ്വിൻ മൂന്നു തൊട്ടിയിൽ,
ബിന്ദു ബാബു ആര്യപ്പിള്ളിൽ, ജോർജ് രാമച്ചനാട്ട്, തോമസ് കുമ്പളാംകുഴി, കുട്ടിയമ്മ പൂവൻ കൂടിയേൽ, ബിന്ദു തറപ്പിൽ, മേരി കുമ്പളാംകുഴി എന്നിവർ നേതൃത്വം നൽകി.
കുടുംബങ്ങളുടെ കൂട്ടായ്മ സാമൂഹ്യ പ്രതിബദ്ധതയും വിളിച്ചോതി.
കുടുംബങ്ങളുടെ കൂട്ടായ്മയിൽ ഒന്നര കിലോമീറ്റർ റോഡിന് വീണ്ടും പുതുമോടി

Advertisements

