സ്തനാർബുദം പുരുഷൻന്മാരിലും ? അറിയാം 7 പ്രധാന ലക്ഷണങ്ങൾ…

സ്ത്രീകൾക്ക് സാധാരണയായി കാണപ്പെടുന്ന ക്യാൻസർ വിഭാഗത്തിൽ പെട്ട ഒന്നാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ഈ ക്യാന്‍സര്‍ സ്ത്രീകളില്‍ മാത്രമേ കാണപ്പെടാറുള്ളൂ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്.

സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ കുറവാണ്. എന്നാല്‍ പോലും ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ സ്തനാർബുദം കുറവാണെങ്കിലും, 833 പുരുഷന്മാരിൽ ഒരാൾക്ക് രോഗം വരാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്മാരിലെ സ്തന കോശങ്ങളുടെ അഭാവം മുഴകൾ നേരത്തെ കണ്ടെത്തുന്നത് വൈകിപ്പിക്കുന്നു. പല ഘടകങ്ങൾ കൊണ്ടും പുരുഷന്മാരില്‍ സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിക്കാം.

റേഡിയേഷൻ എക്സ്പോഷർ, ഹോർമോൺ ചികിത്സകള്‍, അണുബാധകൾ, അമിത വണ്ണം, പ്രായം, പാരമ്പര്യം, ഈസ്ട്രജൻ ഗുളികകളുടെ ഉപയോഗം, സിറോസിസ് ഉൾപ്പടെയുള്ള ഗുരുതരമായ കരൾ രോഗങ്ങൾ തുടങ്ങിയവ സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിപ്പിക്കാം. പുരുഷന്മാരില്‍ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

സ്തനങ്ങളിൽ ചെറിയ മുഴ, തടിപ്പ് തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്‍റെയും ഒരു പ്രധാന ലക്ഷണം. സ്തനത്തിൽ വേദനയില്ലാത്ത നീർവീക്കം, സ്തനത്തില്‍ ചുവപ്പ് എന്നിവ പുരുഷന്മാരില്‍ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ ആയിരിക്കാം.

മുലക്കണ്ണിൽ രക്തസ്രാവം, ഡിസ്ചാർജ് തുടങ്ങിയവ ഉണ്ടാകുന്നതും ലക്ഷണമാകാം. സ്തന പ്രദേശത്തിന് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങളും അസ്വസ്ഥതയും വേദനയും രോഗ ലക്ഷണങ്ങളാകാം. മുലക്കണ്ണിനു ചുറ്റും ചർമ്മം വരണ്ടിരിക്കുന്നതും മുലക്കണ്ണിന് ചുറ്റുമായി പാടുകള്‍ കാണുന്നതും ചിലപ്പോള്‍ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം.

മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടുന്നതും നിസാരമായി കാണേണ്ട. മുലക്കണ്ണിൽ അകാരണമായി എന്തെങ്കിലും മുറിവ് പ്രത്യക്ഷപ്പെടുന്നതും നിസാരമാക്കേണ്ട.
കക്ഷത്തിലെ ഗ്രന്ഥികളില്‍ നീര് വന്ന് വീര്‍ക്കുന്നതും രോഗലക്ഷണമാകാം.

Hot Topics

Related Articles