പിണറായി, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപ്പാലം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം തുടങ്ങി. 40 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തിന്റെ മുഖഛായ മാറുന്നതിനൊപ്പം ഇരു പഞ്ചായത്തുകളും നേരിടുന്ന ഉപ്പുവെള്ള ഭീഷണിയും കുറയും. പാലം പൂര്‍ത്തിയാവുന്നതോടനുബന്ധിച്ചു ഇവിടെ നാല് വരിപ്പാതയും നിര്‍മ്മിക്കും. അതോടെ പ്രദേശത്തിന്റെ വികസന സാധ്യതകള്‍ ഏറെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ .
സ്ഥലനിര്‍ണയം നടത്തി പൈലിംഗ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവൃത്തികളാണ് ആരംഭിച്ചത്. പാലവും അനുബന്ധ റോഡും ഉള്‍പ്പെടെ 350 മീറ്ററിലാണ് നിര്‍മ്മാണം. അനുബന്ധ റോഡിനായി 67 സെന്റ് സ്ഥലം എരഞ്ഞോളി ഭാഗത്ത് ഏറ്റെടുക്കും. രണ്ടു കരകളിലായി നാലര കിലോമീറ്റര്‍ നീളത്തില്‍ സുരക്ഷാഭിത്തിയും നിര്‍മ്മിക്കും. കിഫ്ബിയുടെ സഹായത്തോടെ കിഡ്കിനാണ് നിര്‍മ്മാണ ചുമതല.