ജനാധിപത്യം ശക്തിപ്പെടുത്തുക, വികസനം ത്വരിതപ്പെടുത്തുക, ഇവർക്ക് സമ്മതിദാനാവകാശം നൽകുക :  ബി.ഇ.എഫ്.ഐ

കോട്ടയം: ജനാധിപത്യത്തെ ശക്തി പ്പെടുത്തുന്ന വർക്കും, വികസനം ത്വരിതപ്പെടുന്നവർക്കും സമ്മതിദാനാവകാശം വിനയോഗിക്കണമെന്ന് കെ.ബി.ഇ.എഫ് കോട്ടയം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എൻ.സനിൽ ബാബു അഭിപ്രായപ്പെട്ടു.  ഇന്ന് വൈകിട്ട് 5.30 ന് കേരളാ ബാങ്ക്  ഹാളിൽ സംഘടിപ്പിച്ച ജില്ലാ കൺവൻഷനിൽ  കെ.ബി. ഇ.എഫ്. ജില്ലാ പ്രസിഡൻ്റ് കെ.ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും, ജില്ലാ ട്രഷറർ സുനിൽ കെ.എസ് നന്ദിയും പറഞ്ഞു.  ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. ഷാ, രമ്യാ രാജ്, അഭിനന്ദ് യു, വി.പി. ശ്രീരാമൻ, വനിത സബ് കമ്മിറ്റി കൺവീനർ ലക്ഷ്മി.സി എ.കെ. ബി.ആർ. എഫ്. ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ തുടങ്ങിയ നേതാക്കൾ കൺവൻഷനിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisements

Hot Topics

Related Articles