വിമാനത്താവളത്തിൽ നിന്ന് വരുന്നതിനിടെ കാർ പുഴയിലേക്ക് മറിഞ്ഞു; ഇടുക്കി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ചെന്നൈ : തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്.  യുവതിയുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സി കാറിൽ വരുന്നവരാണ് അപകടത്തിൽപ്പെട്ടതാണെന്ന് പ്രാഥമിക വിവരം.  

Advertisements

Hot Topics

Related Articles