കുരുക്ക് മുറുകുന്നു; സിദ്ധരാമയ്യക്കെതിരായ അഴിമതി കേസ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലേക്ക്

ബംഗളൂരു : അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കുരുക്ക് മുറുകുന്നു. ഇന്ന് തന്നെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സിദ്ധരാമയ്യക്കെതിരെ ഹർജി നല്‍കും. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതിനിടെ മുഡ അഴിമതിക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും.

Advertisements

കർണാടക ഹൈക്കോടതിയില്‍ നല്‍കാനുള്ള ഹർജി കെപിസിസി ലീഗല്‍ സെല്‍ തയ്യാറാക്കി. വാദത്തിനായി കപില്‍ സിബലോ മനു അഭിഷേക് സിംഗ്‍വിയോ എത്തിയേക്കും. സിദ്ധരാമയ്യക്ക് എതിരായ കവീറ്റ് ഹർജിയും ഇന്ന് സിദ്ധരാമയ്യ നല്‍കുന്ന ഹർജിയും ചേർത്താകും കർണാടക ഹൈക്കോടതി പരിഗണിക്കുക. വിധാനസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി – ജെഡിഎസ് എംഎല്‍എമാർ ഇന്ന് പ്രതിഷേധിക്കും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടാകും പ്രതിഷേധം.

Hot Topics

Related Articles