യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദാക്കിയേക്കും; കടുത്ത നടപടിക്കൊരുങ്ങി എംവിഡി

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങി എംവിഡി. ലൈസൻസ് അജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആർടിഒയ്ക്ക് മുൻപാകെ ഹാജരാകണം. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഇന്ന് ബോധിപ്പിക്കണം. ഈ മാസം 13 ന് ഹൈക്കോടതി സഞ്ജുവിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് നിർദ്ദേശം നല്‍കും. സഞ്ജു നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോർട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു.

Advertisements

സഞ്ജുവിന്റെ പഴയ നിയമലംഘനങ്ങളിലും നടപടിയുണ്ടാകും. സഞ്ജു 160 കിലോമീറ്റർ വേഗത്തില്‍ കാർ ഓടിച്ചു, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു പണം ഉണ്ടാക്കി. പ്രായപൂർത്തിയാകാത്ത ആളെ വെച്ചു വാഹനം ഓടിപ്പിച്ചു. ആഡംബര വാഹനങ്ങളില്‍ രൂപ മാറ്റം വരുത്തി എന്നിവയാണ് സഞ്ജു നടത്തിയ നിയമ ലംഘനങ്ങള്‍. സഞ്ജുവിന് ഉള്ളത് നാല് ആഡംബര വാഹനങ്ങള്‍. ഇതില്‍ സ്വിമ്മിംഗ് പൂള്‍ ആക്കിയ ടാറ്റാ സഫാരി എംവിഡി പൊലീസിന് കൈമാറി. സഞ്ജു ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യണം. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് 15 ദിവസം സേവനം ചെയ്യേണ്ടത്. സഞ്ജുവും കാറിലെ സിമ്മിംഗ് പൂളില്‍ കുളിച്ച മറ്റു മൂന്നുപേരും സേവനം ചെയ്യണം.

Hot Topics

Related Articles