ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനു മുന്നിൽ ബസ് കയറി വായോധികന് ദാരുണാന്ത്യം : മരിച്ചയാളെ തിരിച്ചറിഞ്ഞില്ല 

കേട്ടയം : ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനു മുന്നിൽ ബസ് കയറി വായോധികന് ദാരുണാന്ത്യം. തിരുവല്ല ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോകുന്ന കെ എസ്‌ ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് കേറും വഴിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ വയോധികന്റെ ദേഹത്ത് കൂടി ബസിന്റെ പിൻ ചക്രം കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Hot Topics

Related Articles