ചങ്ങനാശേരിയിൽ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ 

കോട്ടയം :  വീട്ടമ്മയും ഭർത്താവിനെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമപുരം ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ ലാലു സെബാസ്റ്റ്യൻ (60), ഇയാളുടെ സഹോദരൻ ബിജു സെബാസ്റ്റ്യൻ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ 31-)o തീയതി വൈകിട്ട് 3:00 മണിയോടുകൂടി വീട്ടമ്മയുടെ വീടിന്റെ  സിറ്റൗട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ഭർത്താവിനെയും  വീട്ടമ്മയെയും ഉപദ്രവിക്കുകയും ആയിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ അനൂപ് ജി യുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles