ചാണ്ടി ഉമ്മനെ പിന്തുണയ്ക്കും ഡെമോക്രാറ്റിക് സൊഷ്യൽ ജസ്റ്റിസ് പാർട്ടി 

പുതുപ്പള്ളി : കേരളത്തിൽ വ്യവസായസൗഹ്യദ അന്തരീഷം ഉറപ്പുവരുത്തുവാനും അഴിമതി രഹിത ഭരണത്തിനുമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് പിന്തുണ നൽകുമെന്ന് ഡി എസ് ജെ പി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡി എസ് ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് മേനോനും തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് ധാരണ മുമ്പ് ത്യക്കാക്കര ഉപതീരഞ്ഞെടുപ്പിൽ പാർട്ടി പിന്തുണ ഉമാ തോമസിനായിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന എൽഡിഎഫ് മുന്നണിക്കെതിരെ എല്ലാ പാർട്ടികളും ഒന്നിക്കണം എന്നും പാർട്ടി നേതാക്കൾ ആയ സന്തോഷ് കൊല്ലം . വിനയരാജ് കളരിക്കൽ . അജിത് കളപ്പുരയ്ക്കൽ എന്നിവർ പറഞ്ഞു.

Advertisements

Hot Topics

Related Articles