ഇടതുപക്ഷസർക്കാരിന്റെ ദയനീയ പരാജയം കർഷകരെ വഞ്ചിച്ചത് മൂലം:സ്വതന്ത്രകർഷക സംഘം

ഫോട്ടോ :സ്വതന്ത്ര കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്യുന്നു. പി എ നസീർ, പി കെ അബ്ദുൽ സലാം, ഷാജി തട്ടാൻപറമ്പ്, ഫാറൂഖ് പാലപ്പറമ്പിൽ എന്നിവർ സമീപം

Advertisements

കോട്ടയം : അധ്വാനിച്ചും കടമെടുത്തും ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് ന്യായമായ വില ലഭ്യമാക്കാതെ കർഷകരെ ദ്രോഹിക്കുകയും അവരെ അംഗീകരിക്കാതിരിക്കുകയും ചെയ്തതിനുള്ള ശക്തമായ മറുപടി കൂടിയാണ് ഇടതുപക്ഷ സർക്കാരിന്റെ ദയനീയ പരാജയത്തിന് കാരണമായതെന്നു സ്വതന്ത്രകർഷകസംഘം കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നാടിന്റെ നട്ടെല്ലായ കർഷകരെ കൂടെ നിർത്തി എല്ലാ ഒത്താശയും നൽകാൻ ഐക്യജനാധിപത്യ മുന്നണി സർക്കാർ തയ്യാറാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.ജില്ലാ ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ പി കെ അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജി തട്ടാംപറമ്പ് സ്വാഗതവും ട്രെഷറർ നസീർ മണങ്ങല്ലൂർ നന്ദിയും പറഞ്ഞു.
നിരവധി അപവാദ, നുണ പ്രചാരണങ്ങളെയും അതിജീവിച്ച് യൂ ഡി എഫിന് അസൂയാവഹമായ വിജയം നേടിത്തന്ന മുഖ്യമന്ത്രി വി ഡി സതീശൻ, മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ എന്നിവരെ യോഗം അഭിനന്ദിച്ചു. തിരൂർ മണ്ഡലത്തിൽ ജനകീയത തെളിയിച്ചു ഉജ്ജ്വല വിജയം നേടിയ സംസ്ഥാന പ്രസിഡന്റ്‌ കുറുക്കോളി മൊയ്‌ദീൻ സാഹിബിനെ യോഗംപ്രത്യേകം അഭിനന്ദിച്ചു. ഫൈസൽ കണ്ണാമ്പറമ്പിൽ, കെ എസ് ഹലീൽ റഹ്‌മാൻ, പി എം സലിം, ഫാറൂഖ് പാലപ്പറമ്പിൽ, എം ബി അമീൻ ഷാ, സലിം മുക്കാലി, നൗഷാദ് കരോളിപറമ്പിൽ, റഫീഖ് ഹാജി, ഷിബു പി ഹംസ, ജമാലുദീൻ സാഹിബ്‌, ബി എ നൗഷാദ്, എം എം അഷ്‌റഫ്‌, ആഷിക് ഫൈസൽ, എം പി എം അഷ്‌റഫ്‌, തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles