വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനെതിരെ കേസ്. സ്ഥാപനത്തിന്റെ ഉടമകളായ പി.പി. കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കണ്ണൂര്‍ – കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ പരാതിയിലാണ് കേസെടുത്തത്. യു.കെ യിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് പ്രതികള്‍ ഓരോ ഉദ്യോഗാര്‍ത്ഥികളുടെ കൈയ്യില്‍ നിന്നും 6 ലക്ഷത്തോളം രൂപ കൈപറ്റി വിസയോ പണമോ നല്‍കാതെ പറ്റിക്കുകയായിരുന്നു. നേരത്തെ തന്നെ ഈ ട്രാവല്‍ ഏജന്‍സിക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ തട്ടിപ്പിന് ഇരയായ വയനാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 100 ഓളം പേരില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് 6 ലക്ഷത്തോളം രൂപ കിഷോര്‍ കുമാറും കിരണ്‍കുമാറും തട്ടിയിട്ടുണ്ടെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുമ്പേ തന്നെ ട്രാവല്‍ ഏജന്‍സി പൂട്ടി പ്രതികള്‍ നാടുവിട്ടിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.