റെക്കോർഡ്സ് നടത്തി ചെന്നൈ സൂപ്പർ കിംഗ്സ് : ജെയ്സ് വാളിൻ്റെ റെക്കോർഡ് മറികടന്ന് പട്ടേൽ

ചെന്നൈ: ഐപിഎല്ലില്‍ ദീര്‍ഘകാലമായി 200 പ്ലസ് റണ്‍സ് ചേസ് ചെയ്യാന്‍ ശേഷിയില്ലാത്തവരെന്ന ചീത്തപ്പേര് തീര്‍ത്തിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്.ചെപ്പോക്കിലെ നിര്‍ണായക പോരാട്ടത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെയാണ് അഞ്ചു വിക്കറ്റിനു സിഎസ്‌കെ കെട്ടുകെട്ടിട്ടച്ചത്. 204 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ എല്‍എസ്ജി വച്ചത്. 2018നു ശേഷം 200ന് മുകളില്‍ പിന്തുടര്‍ന്നു ജയിക്കാന്‍ സിഎസ്‌കെയ്ക്കു സാധിച്ചിട്ടില്ലെന്നതിനാല്‍ ആരും അവര്‍ക്കു കാര്യമായ സാധ്യതയും കല്‍പ്പിച്ചില്ല.

Advertisements

എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം സിഎസ്‌കെ പുതുചരിത്രമെഴുതിയിരിക്കുകയാണ്. നാലു ബോള്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനാണ് സിഎസ്‌കെ ലക്ഷ്യം മറികടന്നത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചിലേക്കും അവര്‍ ഉയര്‍ന്നു. ഇതിനു സഹായിച്ചതാവട്ടെ ഉര്‍വില്‍ പട്ടേലിന്റെ (65) തീപ്പൊരി ഫിഫ്റ്റിയുമായിരുന്നു. വണ്‍ഡൗണായി ക്രീസിലെത്തി താരം വെറും 23 ബോളിലാണ് 60 റണ്‍സ് വാരിക്കൂട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറും ഇതിലുള്‍പ്പെടും. ഫിഫ്റ്റിയിലെത്താന്‍ വെറും 13 ബോള്‍ മാത്രമേ ഉര്‍വിലിനു വേണ്ടി വന്നുള്ളൂ. ഇതോടെ യശസ്വി ജയ്‌സ്വാളിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവുമെത്തി. കളിയില്‍ നിര്‍ണായക മുന്‍തൂക്കം നേടാന്‍ സിഎസ്‌കെയെ സഹായിച്ചതും ഉര്‍വിലിന്റെ പ്രകടനമാണ്.

നായകന്‍ റുതുരാജ് ഗെയ്ക്വാദാണ് (42) മറ്റൊരു പ്രധാന സ്‌കോറര്‍. 28 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടാിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (14 ബോളില്‍ 28) മോശമാക്കിയില്ല. മൂന്നു ഫോറും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

സൂപ്പര്‍ ഇംഗ്ലിസ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റസ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 203 റണ്‍സിലെത്തിയത്. ഇതിനു സഹായിച്ചത് ഓപ്പണര്‍ ജോഷ് ഇംഗ്ലിസിന്റെ (85) വണ്‍മാന്‍ഷോയാണ്. സിഎസ്‌കെ ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും ഓസ്‌ട്രേലിയന്‍ താരം അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു.

വെറും 33 ബോളിലാണ് 10 ഫോറും ആറു കൂറ്റന്‍ സിക്‌സറുമടക്കമാണ് ഇംഗ്ലിസ് 85 റണ്‍സ് വാരിക്കൂട്ടിയത്. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ ഷഹബാസ് അഹമ്മദിന്റെ (23 ബോളില്‍ 43*) ഫിനിഷിങാണ് എല്‍എസ്ജിയെ 200 കടത്തിയത്. മറ്റാരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ സിഎസ്‌കെ അനുവദിച്ചില്ല.

പവര്‍പ്ലേയില്‍ 91 റണ്‍സ് അടിച്ചെടുക്കാന്‍ എല്‍എസ്ജിക്കായിരുന്നു. ഇതിന്റെ പ്രധാന കാരണം ഇംഗ്ലിസിന്റെ സംഹാര താണ്ഡവമായിരുന്നു. പക്ഷെ ഇംഗ്ലിസ് വീണതോടെ അവരുടെ റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

ഏഴ് മുതല്‍ 15 ഓവറിനിടെ വെറും 63 റണ്‍സ് മാത്രമേ എല്‍എസ്ജിക്കു ലഭിച്ചുള്ളൂ. അവസാന അഞ്ചോവറില്‍ നേടാനായതാവട്ടെ 49 റണ്‍സുമാണ്. മൂന്നു വിക്കറ്റെടുത്ത ജാമി ഒവേര്‍ട്ടനും രണ്ടു പേരെ മടക്കിയ അന്‍ഷുല്‍ കംബോജും ചേര്‍ന്നാണ് എല്‍എസ്ജിയെ പിടിച്ചുനിര്‍ത്തിയത്.

ചെപ്പോക്കില്‍ ടോസിനു ശേഷം സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മാച്ചിലെ അത ടീമിനെ നിലനിര്‍ത്തിയാണ് സിഎസ്‌കെ ഇറങ്ങിയത്. എന്നാല്‍ എല്‍എസ്ജിയില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ജോഷ് ഇംഗ്ലിസിനെ തിരികെ വിളിച്ചപ്പോള്‍ ആവേശ് ഖാനും മടങ്ങിയെത്തി.

Hot Topics

Related Articles