പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടില്‍ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നല്‍കി. ആലത്തൂർ ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ഇവർ മൊഴി നല്‍കിയത്.
കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്ബോള്‍ സമീപത്തെ പറമ്ബില്‍ ആടുമേയ്ക്കുകയായിരുന്നു സാക്ഷി. ലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സാക്ഷി കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് ഓടി പോയി. രണ്ടു ദിവസം പേടിച്ച് പനി പിടിച്ചു കിടന്നു. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്ബതിയിലേക്ക് പോയി. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തില്ലാത്തവരുടെ തയ്യാറാക്കിയപ്പോഴാണ് പൊലീസിന് ദൃക്സസാക്ഷിയെ കുറിച്ച് വിവരം ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസില്‍ ദൃക്സാക്ഷിയില്ലെന്നും, തന്നെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെയും കേട്ടുകേള്‍വിയുടേയും മാത്രം അടിസ്ഥാനത്തിലാണെന്നുമായിരുന്നു കോടതിക്ക് മുന്നില്‍ ജാമ്യാപേക്ഷയുമായി എത്തിയപ്പോള്‍ പ്രതിയുടെ പ്രധാന വാദം. ഈ വാദം പൊളിക്കാൻ പൊലീസിന് കിട്ടിയ വലിയ പിടിവള്ളിയായിരുന്നു കൊലപാതകം നേരില്‍ കണ്ടതായി പറയുന്ന ഏക സാക്ഷി . ദൃക്സാക്ഷിയുടെ മൊഴി കേസില്‍ നിർണായകമായിരിക്കെ പലവട്ടം പൊലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാള്‍ തയ്യാറായിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇയാള്‍ വീണ്ടും പുറത്തിറങ്ങി തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്സാക്ഷി. ഇയാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇയാള്‍ മൊഴി നല്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.