ഒന്നര വയസുള്ള കുരുന്നിന്റെ ജീവനായി സനീഷിന്റെ കരുതലോട്ടം! മൂലവട്ടം സ്വദേശിയായ കുരുന്നിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താൻ ഒരു ദിവസത്തെ ഓട്ടം മാറ്റി വച്ച് ഓട്ടോഡ്രൈവർ

മൂലവട്ടം: ഒന്നര വയസുള്ള കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ നാട് ഒന്നിച്ച് ഓടുമ്പോൾ, ഒപ്പം കരുതലോട്ടവുമായി സനീഷ് എന്ന ഓട്ടോഡ്രൈവർ.! മൂലവട്ടം സ്വദേശിയായ ഒരു വയസുകാരിയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനായാണ് ഒരു ദിവസം ഓട്ടത്തിലൂടെ ലഭിക്കുന്ന വരുമാനം മുഴുവൻ സനീഷ് മാറ്റി വയ്ക്കുന്നത്. കടുവാക്കുളം ജംഗ്ഷനിലെ ഓട്ടോഡ്രൈവറായ സനീഷാണ് മൂലവട്ടം സ്വദേശിയായ ശ്രീജേഷിന്റെ ഒരു വയസുകാരിയായ മകളുടെ ചികിത്സയ്ക്കായി ഒരു ദിവസത്തെ ഓട്ടത്തിലൂടെ ലഭിക്കുന്ന വരുമാനം മാറ്റി വയ്ക്കുന്നത്.

Advertisements

അന്നനാളം ചുരുങ്ങി പോകുന്ന രോഗം ബാധിച്ച ഒരു വയസുള്ള മൂലവട്ടം തച്ചകുന്ന് വാഴക്കാലായിൽ ശ്രീജേഷി (മാമൻ ) ന്റെ മകൾ ശ്രീകയുടെ ചികിത്സയ്ക്കായാണ് നാട് ഒന്നിച്ചത്. കഴിഞ്ഞ ആഴ്ചയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയുടെ ചികിത്സയ്ക്കായി കർമ്മസമിതി രൂപീകരിക്കുകയും, സഹായത്തിനായി വാട്‌സ്അപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ഷെയർ ചെയ്ത പോസ്റ്റുകളിൽ ഒന്നാണ് ഓട്ടോഡ്രൈവറായ സനീഷിനു ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, സനീഷ് സ്വന്തം താല്പര്യം അനുസരിച്ച് കുട്ടിയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി 22 ശനിയാഴ്ച നടത്തുന്ന സർവീസ് പൂർണമായും കുട്ടിയുടെ ചികിത്സയ്ക്കായി മാറ്റി വയ്ക്കുമെന്നാണ് സനീഷ് തീരുമാനിച്ചത്. തുടർന്നു, ശനിയാഴ്ച കുട്ടിയ്ക്കു വേണ്ടി ബോർഡും സ്ഥാപിച്ച് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. അന്നനാളം ചുരുങ്ങുന്ന അവസ്ഥയോടെയാണ് ശിഖ ജനിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ രോഗത്തിന്റെ സ്ഥിതി തിരിച്ചറിഞ്ഞത്. തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ നൽകുകയായിരുന്നു.
ഇവിടെ ഒന്നിലധികം ശസ്ത്രക്രിയ നടത്തിയിട്ടും കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയായിരുന്നു.

തുടർന്ന് , കൊച്ചി അമൃത അശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. രണ്ടു ലക്ഷത്തോളം രൂപയാണ് ആദ്യം ചിലവിനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലായി. ദിവസ വേദനക്കാരനായ ശ്രീജേഷിനും കുടുംബത്തിനും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ വലിയ തുക കണ്ടെത്തുക ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ കുട്ടിയെയും കുടുംബത്തെയും രക്ഷിക്കാൻ രംഗത്ത് എത്തിയത്. ഇതേ തുടർന്നാണ് ഓട്ടോഡ്രൈവർ അടക്കമുള്ളവർ സഹായവുമായി രംഗത്ത് എത്തിയത്.

Hot Topics

Related Articles