കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു ; ഫെസ്റ്റിവൽ സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു 

കോട്ടയം:കോട്ടയം പബ്ലിക് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി ന്യൂവേവ് ഫിലിസൊസൈറ്റി സംയുക്തമായി നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം   പബ്ലിക് ലൈബ്രറി ചിത്ര താര മിനിതീയറ്ററിൽ ആരംഭിച്ചു.  സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ,കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം റബേക്ക ബേബി ഐപ്പ് , ന്യൂവേവ് ഫിലിംസൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു ചിൽഡ്രൻഓഫ് ഹെവൻ, ദ കി ഡ് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.  ഇന്നത്തെ സിനിമ’. 2.പി.എം – ദ ക്രോസിംഗ് (നോർവീജിയൻ ) സംവിധാനം ജോൻീ ഹെൽഗിലാൻഡ് 4പി.എം – ബെലി ആൻഡ് സെബാസ്റ്റ്യൻ (ഫ്രഞ്ച് ) സംസിധാനം നിക്കോളസ് വാനിയർ നാളെ   2പി.എം ഹൈദി (ജർമൻ ) അലൈൻ ജിസ്പോണ്ടർ) 4 പി.എം – പെലേ – (യു.എസ്.എ ) സംവിധാനം ജെഫ് സിംബാലിസ്റ്റ്, മൈക്കൽ സിംബാലിസ്റ്റ് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ മുഖ്യകഥാപാത്രങ്ങളാകുന്ന ,കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയങ്ങളാകുന്ന സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം

Hot Topics

Related Articles