കോട്ടയം പാറമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ 

കോട്ടയം : കോട്ടയം പാറമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പാറമ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. പാറമ്പുഴ  മടത്തിപറമ്പ്  വീട്ടിൽ സുരേഷിന്റെ മകൻ ജിത്തു സുരേഷ് (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 യോട് കൂടി പറമ്പുഴ മിഡാസ് കമ്പനിക്ക് സമീപത്തു വെച്ചായിരുന്നു അപകടം.

പൊൻപള്ളി പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ജിത്തു സഞ്ചരിച്ച  ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയയായിരുന്നു. ഇടിയുടെ ആഖാതത്തിൽ  ജിത്തു സംഭവസ്ഥലത്ത് തൽക്ഷണം മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം അടക്കം ഉള്ള നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കാരം നാളെ 3.30 ന് നടക്കും

Hot Topics

Related Articles