നദിയിലേക്ക് വീണ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യയും ചാടി; പ്രശസ്ത ചൈനീസ് ട്രാവൽ ബ്ലോഗർമാർക്ക് ദാരുണാന്ത്യം

ട്രക്കിംഗിനിടെയില്‍ നദിയില്‍ വീണ ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഭാര്യയും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർ അഗുവും ഭാർത്താവുമാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നദിയിലേക്ക് കാല്‍ തെന്നി വീണ ഭർത്താവിനെ രക്ഷിക്കാൻ, നദിയിലേക്ക് ചാടിയ ഭാര്യയും ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സമൂഹ മാധ്യമത്തില്‍ ‘അഗു’ (Agu) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 35 കാരിയായ ചൈനീസ് ബ്ലോഗറും അവരുടെ 41 കാരനായ ജാപ്പനീസ് ഭർത്താവുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ട്രാവല്‍ ബ്ലോഗരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

ജൂണ്‍ 29 നാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം ഇരുവരും മധ്യ ജപ്പാനിലെ ഗിഫുവിലേക്ക് ട്രക്കിംഗിനായി എത്തിയത്. ഈ സമയത്ത് നദിയില്‍ ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്നു. നദിക്കരയിലൂടെ നടക്കവെ അഗുവിന്‍റെ ഭര്‍ത്താവ് കാല്‍വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിനെ രക്ഷിക്കാനായി അഗുവും നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇരുവരെയും കാണാതായി. പിന്നീട് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hot Topics

Related Articles