ചിന്നക്കനാലിൽ ഭീതി വിതച്ച അരിക്കൊമ്പനെ നിരീക്ഷിച്ച് ദൗത്യ സംഘം : ദൗത്യ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ

ഇടുക്കി: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന അരിക്കൊമ്ബന്‍ ആനയിറങ്കല്‍ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച്‌ കയറി. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും.

ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകള്‍ക്കുമൊപ്പമാണ് അരിക്കൊമ്ബന്‍ പെരിയ കനാല്‍ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയില്‍ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാല്‍ തിരികെ ആനയിറങ്കല്‍ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവില്‍ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്ബനുള്ളത്. നിരീക്ഷണത്തിനായി വാച്ചര്‍മാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിയ ആര്‍ആ‌ര്‍ടിയും ഡോ. അരുണ്‍ സഖറിയയും ചിന്നക്കനാലില്‍ തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങള്‍ വനം വകുപ്പ് തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെ വനം വകുപ്പ് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വിവിധ സംഘങ്ങള്‍ രൂപീകരിക്കും. എട്ട് സംഘങ്ങളെയാണ് രൂപീകരിക്കുക. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ജോലികള്‍ ചെയ്യണം എന്നത് വിശദീകരിച്ച്‌ നല്‍കും. മറ്റ് വകുപ്പുകളെ ഉള്‍പ്പെടുത്തി 29ന് തന്നെ മോക്ക് ഡ്രില്‍ നടത്താനാണ് തീരുമാനം. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അനുകൂല വിധി വന്നാല്‍ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും.

Hot Topics

Related Articles