സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളും : ബാലാവകാശ കമ്മിഷന്റെ മിന്നൽ പരിശോധയിൽ കണ്ടത് വൻ ക്രമക്കേട് 

ഭോപ്പാല്‍: സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണവും ഒഴിഞ്ഞ മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പാളിനെ കുറിച്ച്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഒരു കെട്ടിടത്തിന്റെ പ്രവേശന രീതിയില്‍ സംശയം തോന്നിയതിനാല്‍ തുറന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവിടേയ്ക്ക് പരിശോധകരെ കൊണ്ടുപോകാന്‍ ആദ്യം സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ മുറി നിര്‍ബന്ധമായും തുറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്‌കൂള്‍ അധികൃതര്‍ക്ക് മുറി തുറക്കേണ്ടി വന്നു. മുറിയില്‍ കയറിയപ്പോള്‍ അവിടെ താമസ സജ്ജീകരണങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ കൂമ്ബാരവും കോണ്ടവും കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് കേസ് എക്സൈസിന് കൈമാറി. ഈ മുറിയില്‍ ഗ്യാസ് സിലിണ്ടറടക്കം പാചകത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തന്റെ താമസസ്ഥലം കാമ്ബസിന് പുറത്താണെന്ന് പറഞ്ഞ് അദ്ദേഹം, ഇവിടെ നിന്നും കണ്ടെത്തിയ കുപ്പികളില്‍ രണ്ടെണ്ണത്തില്‍ ചിലപ്പോള്‍ മദ്യം കണ്ടേക്കാമെന്നും പറയുന്നുണ്ട്. എന്നാല്‍, തങ്ങളാരും മദ്യപിക്കുന്നവരല്ല എന്നാണ് ഇയാളുടെ വാദം. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Hot Topics

Related Articles