തിരുവനന്തപുരം : മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് അറുപതാം ജന്മദിനത്തില്‍ ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംഭവബഹുലവും പ്രസിദ്ധവുമായ ഒരു ജീവിതം ആശംസിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതില്‍ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്.
രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളര്‍ന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണ്. ഇനിയും തന്റെ സംഗീതസപര്യ ഏറ്റവു മികച്ച രീതിയില്‍ തുടരാനും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും ചിത്രയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൃദയപൂര്‍വ്വം ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നുവെന്നും എഫ് ബി പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.