സിനിമ മേഖലയെ സംരക്ഷിച്ച സർക്കാർ , റീട്ടെയിൽ മേഖലയെ കണ്ടില്ലെന്ന് നടിക്കുന്നു: മൊബൈൽ ഫോൺ ആന്റ്  റീച്ചാർജിങ് റീട്ടെയ്‌ലേഴ്‌സ്  അസോസിയേഷൻ

കോട്ടയം : മരയ്ക്കാർ സിനിമ ഒ ടി ടി യിൽ നിന്നും മാറ്റി തീയറ്ററുകളിൽ എത്തിച്ച സർക്കാർ ഓൺലൈൻ വ്യാപാര ഭീഷണി മൂലം തകർന്നുപോയ വ്യാപാരികളെ  കണ്ടില്ലെന്നു നടിക്കുന്നതായി മൊബൈൽ ഫോൺ ആന്റ്  റീച്ചാർജിങ് റീട്ടെയ്‌ലേഴ്‌സ്  അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
കോട്ടയം ബിജു ആരോപിച്ചു. അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.

Advertisements

മരയ്ക്കാർ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുവാനും തൊഴിൽ നഷ്ടപ്പടുന്ന പാവപ്പെട്ട തിയേറ്റർ ഉടമകളെയും ജീവനക്കാരെയും സംരക്ഷിച്ചു സിനിമാ  വ്യവസായം ഉണർത്തിയെടുക്കിവാൻ മുഖ്യമന്ത്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു വളരെ നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ സർക്കാരിനെയും പൊതുജനങ്ങളെയും കബളിപ്പിച്ച് വൻകിട ഓഫറുകൾ വാഗ്ദാനം ചെയ്തു കേരളത്തിലെ ചെറുകിട വ്യാപാര മേഖല പൂർണ്ണമായും കൈപ്പിടിയിലൊതുക്കുവാൻ  ശ്രമിക്കുന്ന ഓൺലൈൻ വ്യാപാരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. ഇവരുടെ തട്ടിപ്പുകളും ചതിക്കുഴികളും പെട്ട് ജനങ്ങൾ വഞ്ചിതരാകുന്നതും കൂടാതെ വിപണിയിലുള്ള സാമ്പത്തിക ദാരിദ്ര്യവും വ്യാപാരസ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകളും വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലുകൾ  എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും
കൂടാതെ കടബാധ്യതയിൽ കുരുങ്ങിയുള്ള വ്യാപാരികളുടെ ആത്മഹത്യകൾ
എന്നിവ കൃത്യമായി സർക്കാരിനെ അറിയിച്ചിട്ടും സംരക്ഷണമോ സഹായമോ  തുടങ്ങി ഒരു നടപടിയും ഉണ്ടാവുന്നില്ല.

സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന പതിനായിരക്കണക്കിന് വ്യാപാരികളും അവരുടെ ജീവനക്കാരും ഓൺലൈൻ വ്യാപാരത്തിന്റെ അതിപ്രസരം മൂലം  സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് തളരുകയാണ്. മൊറട്ടോറിയം പേരിൽ മാത്രം ഒതുങ്ങി വാടക  ഇളവുകൾക്കായി  കൈനീട്ടിയെങ്കിലും അതും വെറുതെ ആയി.

സിനിമ മേഖലയോട് കരുണ കാണിക്കുന്ന സർക്കാർ അതിലും പ്രതിസന്ധിയിൽ ആഴ്ന്നിരിക്കുന്ന കേരളത്തിലെ പാവപ്പെട്ട വ്യാപാരമേഖലയോട് മുഖം തിരിഞ്ഞു നിൽക്കരുതെന്നും  സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ  തെരുവിലിറങ്ങി പ്രതിഷേധംസംഘടിപ്പിക്കുവാൻ  വ്യാപാരികൾ നിർബന്ധിതരായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.