കൊച്ചി : സിനിമാ തൊഴിലാളികൾക്ക് മാത്രമായി ഒരു സഹകരണ സംഘം നിലവിൽ വരുമ്പോൾ കൂടുതലായി ഊന്നൽ നൽകാൻ ആഗ്രഹിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യ കാര്യത്തിലായിരിക്കും എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ
Advertisements
2007 ൽ ആരംഭിച്ച മാക്ട കോസ് എന്ന സഹകരണ സംഘടനയുടെ സഹകാരികളുടെ വിപുലമായ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും എറണാകുളത്തും മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കാനും നീതി സ്റ്റോറുകളിനെക്കാളും വില കുറച്ച് വിൽക്കാനുമുള്ള ശ്രമം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാസൻ എടവനക്കാട്, ആർ.എച്ച് സതീശ്, ജി.എസ്സ് വിജയൻ , സജീവ് കർത്ത കർത്താ , കെ.ശ്രീലേഖ , കെ. ബെന്നി ആർട്ട് ലെൻ , സിനു സോഹൻ ലാൽ എന്നിവർ സംസാരിച്ചു.