ഏക സിവില്‍ കോഡ് ; വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗം ബുധനാഴ്ച

തിരുവനന്തപുരം : ഏക സിവില്‍ കോഡിലെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബുധനാഴ്ച കെപിസിസി നേതൃയോഗം ചേരുമെന്ന് റിപ്പോര്‍ട്ട്.എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

Advertisements

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ഭിന്നസ്വരമാണെന്ന് പുറത്തുവരുന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു. ഹൈക്കമാന്റ് തീരുമാനം അറിയിക്കട്ടെയന്ന് കെ സുധാകരൻ പറഞ്ഞെങ്കിലും സിവില്‍ കോഡ് നടപ്പാക്കരുതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സിപിഎം നിലപാടിനെ ലീഗ് ജനറല്‍ സെക്രട്ടറി സ്വാഗതം ചെയ്തെങ്കിലും ആത്മാര്‍ത്ഥതിയില്ലാത്ത നിലപാടാണ് ഇടത് പാര്‍ട്ടിയുടേതെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏക സിവില്‍ കോഡ് വിഷയം സജീവമാക്കാനുള്ള സിപിഎം നീക്കത്തെ ശക്തമായി വിമര്‍ശിച്ച്‌ കെ സി വേണുഗോപാലും വിഡി സതീശനും രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരെടുത്ത പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ കേസുകള്‍ പിൻവലിച്ചിട്ട് പോരെ പുതിയ സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയം ഏക സിവില്‍ കോഡിനെ ചുറ്റിപ്പറ്റി ചൂട് പിടിക്കുന്നത് തിരിച്ചറിഞ്ഞാണ് കെ സി വേണുഗോപാലിന്റെയും വിഡി സതീശന്റെയും പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസിക്ക് മാത്രമായി നിലപാട് പറയാനാകില്ലെന്ന് കെ കെ സുധാകരൻ പറഞ്ഞതോടെ കോണ്‍ഗ്രസിലെ ആശയക്കുഴപ്പം പ്രകടമായിട്ടുണ്ട്.

Hot Topics

Related Articles