പാറ്റ സമര വിജയം : രോഗക്കിടക്കയില്‍ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ

ന്യൂഡൽഹി : രോഗക്കിടക്കയില്‍ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച്‌ നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂർണ്ണ തോതില്‍ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്. അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിൻവലിക്കുന്നതില്‍ കേന്ദ്രസർക്കാരിൻറെ തീരുമാനം കാത്ത് ദില്ലി പൊലീസ്.

Advertisements

പ്രോസിക്യൂഷൻ വിടുതല്‍ നടപടികളില്‍ അന്തിമ തീരുമാനം സർക്കാരിൻ്റെ തീരുമാനമുണ്ടായാല്‍ തുടർ അന്വേഷണം നിർത്തിവെക്കും. സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയില്‍ പുരോഗതിയെന്ന് ആ ർ എംഎല്‍ ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തില്‍ സിവാനിലെ വെടിവെപ്പില്‍ പരിക്കേറ്റത് മൂന്നുപേർക്കാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകും.

Hot Topics

Related Articles