തുടര്‍ച്ചയായി ജോലി; 10 ദിവസം അവധി ചോദിച്ചപ്പോള്‍ പണി കളയുമെന്ന് ഭീണിപ്പെടുത്തി അധിക്ഷേപിച്ചു; സിഐക്കെതിരെ പരാതി

പാലക്കാട് : അവധി ചോദിച്ച കീഴുദ്യോഗസ്ഥനെ സിഐ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പാലക്കാട്‌ നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ് പി നിർദേശം നല്‍കി. ഈ മാസം 26 നായിരുന്നു സംഭവം. തുടർച്ചയായി ജോലി ചെയ്യുകയാണെന്നും 10 ദിവസം അവധി വേണെമെന്നുമായിരുന്നു പാടഗിരി സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ ആവശ്യം. ഒരു കാരണവശാലും അവധി അനുവദിക്കില്ലെന്നായിരുന്നു സിഐ കിരണ്‍ സാമിൻറെ നിലപാട്. എങ്കില്‍ മെഡിക്കല്‍ അവധി എടുക്കുമെന്നായി സന്ദീപ്. ഇതോടെ അവധി എടുത്താല്‍ പണി കളയുമെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisements

പീറ പൊലീസ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. തുടർന്ന് ബൈക്കില്‍ പോകാൻ ഒരുങ്ങിയ സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റി. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി സന്ദീപ് പറയുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താൻ ഷൊർണൂർ ഡിവൈഎസ്പിക്ക് എസ്പി നിർദ്ദേശം നല്‍കി. സിഐയ്ക്കെതിരെ പൊലീസിനകത്ത് നിന്നും നാട്ടുകാരില്‍ നിന്നും ഇതിന് മുമ്പും പരാതി ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles