ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ലൈബ്രറി മണ്ഡലമാവാന്‍ ധര്‍മ്മടം; പ്രഖ്യാപനം 25ന്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ലൈബ്രറി മണ്ഡലമാവാന്‍ ധര്‍മ്മടം ഒരുങ്ങി. ഇതിന്റെ മണ്ഡലതല പ്രഖ്യാപനം ഡിസംബര്‍ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഡോ. വി ശിവദാസന്‍ എംപിയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് മിഷന്‍സ് ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് മിഷന്റെ ഭാഗമായി വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും യോഗങ്ങള്‍ ചേരുകയും ജനകീയ സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. നിലവില്‍ ധര്‍മ്മടം മണ്ഡലത്തില്‍ 138 വാര്‍ഡുകളാണുള്ളത്. ഇതില്‍ 63 വാര്‍ഡുകളില്‍ ലൈബ്രറി ഉണ്ടായിരുന്നില്ല. ഇവിടെയും ലൈബ്രറികള്‍ സ്ഥാപിക്കാന്‍ മിഷന്റെ ഭാഗമായി സാധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലും ലൈബ്രറി രൂപീകരിച്ചതിന്റെ പ്രഖ്യാപനം നടത്തിയതിന്റെ തുടര്‍ച്ചയായാണ് മണ്ഡലതല സമ്പൂര്‍ണ്ണ ലൈബ്രറി പ്രഖ്യാപനം നടത്തുന്നത്. ജനകീയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ലൈബ്രറികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ചടങ്ങില്‍ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷത വഹിക്കും.

Hot Topics

Related Articles