വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ ഓട നിർമ്മാണം; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്‌

പത്തനംതിട്ട: കൊടുമണ്ണില്‍ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിർമ്മാണത്തിനെതിരെ പ്രതിഷേധ മാർച്ചുമായി കോണ്‍ഗ്രസ്‌. വിവാദത്തിന് ശേഷം നിർത്തിവെച്ച ഓട നിർമ്മാണം ഇന്നലെ വീണ്ടും കോണ്‍ഗ്രസ് തടഞ്ഞിരുന്നു. ഇതിന് പുറമെയാണ് സ്ഥലത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചത്. മാർച്ച്‌ പൊലീസ് തടയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച്‌ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് ഉദ്ഘാടനം ചെയ്തത്.

Advertisements

ശ്രീധരൻമാർക്ക് ഇനി സിപിഎമ്മില്‍ രക്ഷയില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ശ്രീധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായും മധു പറഞ്ഞു. അലൈൻമെന്റില്‍ മാറ്റം വരുത്തി ഓട നിർമാണം എന്ന് ആരോപിച്ച്‌ ജോലികള്‍ ആദ്യം തടഞ്ഞത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ കെകെ ശ്രീധരൻ ആയിരുന്നു. പിന്നീട് നിലപാട് മാറ്റിയെങ്കിലും വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് കെകെ ശ്രീധരന്റെ ഇടപെടലോടു കൂടിയാണ്. തർക്കം തീരുംമുൻപ് മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നില്‍ പൊലീസ് കാവലില്‍ നിർമാണം തുടങ്ങിയിരുന്നു. ഓട നിർമാണം തടഞ്ഞ കോണ്‍ഗ്രസ്‌ പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Hot Topics

Related Articles