മുഖ്യമന്ത്രിയുടെ രാജി; കോട്ടയത്ത് കോൺഗ്രസ് പ്രകടനം നടത്തി

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരുനക്കരയിൽ സമാപിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ എസ്.രാജീവ്, ബിൻസി സെബാസ്റ്റ്യൻ , വൈസ് ചെയർമാൻ ബി.ഗോപകുമാർ, നഗരസഭ അംഗങ്ങളായ ഡോ.പി.ആർ സോന, ടി.സി റോയി, ജയകൃഷ്ണൻ, ജയചന്ദ്രൻ, ജയമോൾ ജോസഫ്, സാബു മാത്യു, ധന്യ ഗിരീഷ്, ടി.കെ അനിൽകുമാർ, എം.പി സന്തോഷ്‌കുമാർ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി, സിസിബോബി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles