ഒഡീഷ ട്രെയിൻ ദുരന്തം : കാരണമായത് കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴ; തീവണ്ടി സഞ്ചരിച്ചത് ട്രാക്ക് മാറിയെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വർ: കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണ് ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ കണ്ടെത്തിയിരിക്കുന്നത്.

മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി. 130 കിലോ മീറ്റർ വേഗത്തിലെത്തിയ കോറമണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരിക്കുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചരക്ക് തീവണ്ടിയിൽ ഉള്ള ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. ഇതിൽ മൂന്ന് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് വീണു.

ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റി എന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

Hot Topics

Related Articles