ചങ്ങനാശേരി വാഴൂർ റോഡിൽ    മധ്യവയസ്കൻ  മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

കോട്ടയം : മധ്യവയസ്കൻ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രയ്സ് ഹോമിൽ ആൻഡ്രൂസ് മകൻ ലൂയിസ് ആദം ആൻഡ്രൂസ് (37) എന്നയാളെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി വാഴൂർ ചങ്ങനാശ്ശേരി റോഡിലൂടെ നടന്നു പോവുകയായിരുന്ന  ഗോപിനാഥക്കുറുപ്പ് എന്നയാളെ  ഇയാൾ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Advertisements

തുടർന്ന് കാർ നിർത്താതെ പോവുകയും ചെയ്തു. ഇടിയിൽ ഗുരുതരമായ പരിക്കേറ്റ ഗോപിനാഥ് കുറുപ്പിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ഋഷികേശൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles