വിനോദ സഞ്ചാര മേഖലകളിൽ വിലക്കില്ല; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി; ഇടുക്കിയും മൂന്നാറും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കു യാത്ര ചെയ്യാം

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും വിനോദ സഞ്ചാര മേഖലകൾക്ക് ഇളവ് അനുവദിച്ച് ഉത്തരവ്. ഇടുക്കി ജില്ലയിൽ അടക്കം ഞായറാഴ്ച കർശന നിയന്ത്രണവും ലോക്ക് ഡൗണും പറയുന്നുണ്ടെങ്കിലും വിനോദ സഞ്ചാര മേഖലകളും, കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളെ തടയില്ലെന്നു കളക്ടർ റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്.

Advertisements

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലെന്നും, ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും പറയുന്നു. ജില്ലാ പൊലീസ് മേധാവി, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി ഇതു സംബന്ധിച്ചുള്ള നിർദേശം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിനോദ സഞ്ചാരികൾക്കു സ്‌റ്റേ വൗച്ചർ സംബന്ധിച്ചുള്ള രേഖകൾ വൈശമുണ്ടെങ്കിൽ കാർ ടാക്‌സി വാഹനങ്ങളിൽ യാത്ര അനുവദിക്കും. ഇത് കൂടാതെ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസം അനുവദിക്കുന്നതുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൗസ്‌ബോട്ട്, റിസോർട്ട് തുടങ്ങിയ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് പോകുന്നതിന് നേരത്തെ ബുക്കിംഗ് നടത്തിയിട്ടുണ്ടെങ്കിൽ യാത്ര അനുവദിക്കും. ബുക്കിംഗ് രേഖകൾ കൈവശം കരുതുകയും ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.

Hot Topics

Related Articles