തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ചിരുന്ന പരിപാടികൾ മാറ്റി വച്ചതായി സി.പി.ഐ വ്യക്തമാക്കി. കൊവിഡിൽ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ മാറ്റി വച്ചതെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
നാളെ കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുന്നിൽ നടത്താൻ തീരുമാനിച്ചിരുന്ന പ്രതിഷേധ പരിപാടികൾ മാറ്റി വച്ചതായും സി.പി.ഐയും പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പരിപാടികൾ മാറ്റി വയ്ക്കാൻ തീരുമാനിച്ചതായി ശനിയാഴ്ച തന്നെ കോൺഗ്രസ് തീരുമാനിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനവും നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സി.പി.എമ്മും ബി.ജെ.പിയും ഇനിയും പൊതുപരിപാടികൾ അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണ്. ഇതിനിടെ ബി.ജെ.പിയും സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം അടക്കമുള്ള പരിപാടികളുമായി മുന്നോട്ടു പോകുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ നിലപാടുകളുമായി എത്തിയ കോൺഗ്രസും സി.പി.ഐയും വേറിട്ട് നിൽക്കുന്നത്.