സിപിഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള പതാക ജാഥയ്ക്ക് ആഗസ്റ്റ് ആറിന് തുടക്കം : ജാഥ ആരംഭിക്കുന്നത് വെള്ളൂരില്‍ നിന്നും

തലയോലപ്പറമ്പ്: ഏറ്റൂമാനൂരില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള പതാക ജാഥ ആദ്യകാല പാര്‍ട്ടി നേതാവായ സി.എം തങ്കപ്പന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെടും. ഇന്ന് ഉച്ചക്ക് രണ്ടിന് വെള്ളൂരില്‍ സി.എം തങ്കപ്പന്റെ സ്മൃതി മണ്ഡപത്തില്‍  ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എൻ. രമേശൻ ജാഥ ക്യാപ്റ്റന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗമായ ജോണ്‍ വി. ജോസഫിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും.

Advertisements

സ്വാഗതസംഘം പ്രസിഡന്റ് കെ.സി. സജി അധ്യക്ഷത വഹിക്കും. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, അസി. സെക്രട്ടറി കെ.എസ് രത്നാകരന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്പമണി, ലോക്കല്‍ സെക്രട്ടറി കെ.കെ സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറുപ്പന്തറ, കാണക്കാരി വഴി നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും നിരവധിയായ മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് അഞ്ചിന് ഏറ്റുമാനൂരില്‍ എത്തിച്ചേരും. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles