ന്യൂഡൽഹി; സിപിഎം പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിന് മുന്നിൽ ആളിക്കത്തുന്നതിനിടയിൽ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗം എന്നതിനാൽ അതീവ പ്രാധാന്യത്തോടെയാണ് നേതാക്കളും രാഷ്ട്രീയ യോഗവും പി ബി യോഗത്തെ നോക്കികാണുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് കേന്ദ്രനേതൃത്വം യോജിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് യോഗം.
Advertisements