കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 25 കാരന് 45 വർഷവും ഒരു മാസവും കഠിന തടവും 1.57 ലക്ഷം പിഴയും. കേസിലെ പ്രതി കൊണ്ടൂർ ചേറ്റുതോട് നേടിയപാല ഭാഗത്ത് മണ്ണിപ്പറമ്പിൽ വീട്ടിൽ രാഹുൽ ഷാജി (25) യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ 1,25,000/- രൂപ അതിജീവിതക്കു നൽകുന്നതിനും, വിക്ടിം കൊമ്പൻസേഷൻ ഫണ്ടിൽ നിന്നുള്ള തുകയും നൽകുന്നതിനു ഉത്തരവായി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2022 നവംബർ 28 നും 2023 മാർച്ച് 28 നും ആയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പാലാ പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന ബിനു.വി എൽ കേസ് രജിസ്റ്റർ ചെയ്ത കേസിൽ പാലാ
എസ് എച്ച് ഒ ഇൻസ്പെക്ടർ ആയിരുന്ന കെ പി തോംസൺ
പ്രതിയെ അറസ്റ്റ് ചെയ്തു. തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 സാക്ഷികളെയും 38 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


