വെല്ലുവിളി നിറഞ്ഞ പിച്ചിൽ ഇന്ത്യ നന്നായി കളിച്ചു ; അവർ ഈ വിജയത്തിന് പൂർണ്ണമായും അർഹരായിരുന്നു : ഇന്ത്യയെ പ്രശംസിച്ച് ജോസ് ബട്ലർ

സ്പോർട്സ് ഡെസ്ക് : ഇന്ന് ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റ് പുറത്തായി എങ്കിലും ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലർ.ഇന്ത്യ തീർച്ചയായും ഞങ്ങളെ എല്ലാത്തിലും മറികടന്നു. ഞങ്ങള്‍ ഇന്ത്യയെ 20-25 റണ്‍സ് അധികം നേടാൻ അനുവദിച്ചു. ഇതൊരു വെല്ലുവിളി നിറഞ്ഞ പിച്ചായിരുന്നു, ഇന്ത്യ നന്നായി കളിച്ചു. അവർ ഈ വിജയത്തിന് പൂർണ്ണമായും അർഹരായിരുന്നു.” ബട്ലർ പറഞ്ഞു.

Advertisements

2022ലെ സെമിയെക്കാള്‍ വളരെ വ്യത്യസ്തമായ മത്സര സാഹചര്യമായിരുന്നു ഇത്. ഈ വിജയത്തില്‍ ഇന്ത്യക്ക് ക്രെഡിറ്റ് നല്‍കുന്നു. അവർ വളരെ നല്ല ക്രിക്കറ്റാണ് കളിച്ചത്. ഇന്ത്യക്ക് ശരാശരിക്ക് മുകളില്‍ സ്‌കോർ ഉണ്ടായിരുന്നു. അവർക്ക് മികച്ച സ്പിന്നർമാരുമുണ്ട്. ബട്ലർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീമിലെ എല്ലാവരുടെയും പ്രയത്നത്തില്‍ ഞങ്ങള്‍ ശരിക്കും അഭിമാനിക്കുന്നു. ഞങ്ങള്‍ ഒരുമിച്ചു പൊരുതി. ബട്ലർ തന്റെ ടീമിനെ കുറിച്ചായി പറഞ്ഞു.

Hot Topics

Related Articles