ആദ്യ 16 ബോളില്‍ 31 റണ്‍സ് ! അടുത്ത 21 ബോളുകളില്‍ നേടിയതോ വെറും 19 റണ്‍സ് മാത്രം ; വീണ്ടും ഫിഫ്റ്റിക്ക് വേണ്ടി കളിച്ച് വിരാട് കോഹ്ലി ; ആരാധകർക്കിടയിൽ കടുത്ത വിമർശനം

ഹൈദരാബാദ് : ഐപിഎല്ലില്‍ സ്‌ഫോടനാത്മക തുടക്കത്തിനു ശേഷം ഇന്നിങ്‌സ് സ്ലോയാക്കുന്ന പതിവ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലി ആവര്‍ത്തിക്കുകയാണ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള എവേ മല്‍സരത്തിലും കോലി ഈ പതിവ് തെറ്റിച്ചില്ല. ആരാധകരെ ആവേശത്തിലാക്കി ഇടിവെട്ട് തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ അധികം വൈകാതെ തന്നെ ടി20 ശൈലിയില്‍ നിന്നും കോലി ടെസ്റ്റ് ശൈലിയിലേക്കു മാറുകയും ചെയ്തു.

ആദ്യത്തെ 16 ബോളില്‍ 31 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. എന്നാല്‍ അടുത്ത 21 ബോളുകളില്‍ വെറും 19 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. 37 ബോളുകളില്‍ നിന്നാണ് കോലി സീസണില്‍ വീണ്ടുമൊരു ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഒരിക്കല്‍ക്കൂടി ഇതാവര്‍ത്തിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രീസിന്റെ മറുഭാഗത്ത് രജത് പാട്ടിധാര്‍ വെറും 19 ബോളില്‍ ഫിഫ്റ്റി നേടിയ മിന്നിച്ചപ്പോഴായിരുന്നു കോലിയുടെ വിരസരമായ ഇന്നിങ്‌സ്.

വലിയ വിമര്‍ശനമാണ് ഈ ഇന്നിങ്‌സിന്റെ പേരില്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമില്‍ കോലി വേണമോയെന്നത് ഇന്ത്യ ഗൗരവമായി തന്നെ ആലോചിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.പേസ് ബൗളിങിനെതിരേ തകര്‍ത്തടിക്കുന്ന കോലി സ്പിന്നര്‍മാര്‍ക്കെതിരേ ഒരിക്കല്‍ക്കൂടി പതറുകയായിരുന്നു. അദ്ദേഹതിന്റെ ഈ വീക്ക്‌നെസ് അറിയാവുന്നതു കൊണ്ടു തന്നെയാണ് എസ്‌ആര്‍എച്ച്‌ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യ ഓവര്‍ തന്നെ സ്ലോ ബൗളറായ അഭിഷേക് ശര്‍മയ്ക്കു നല്‍കിയയത്. ഈ ഓവറില്‍ ഒരു ഫോറടക്കം 10 റണ്‍സാണ് ആര്‍സിബിക്കു നേടാനായത്. ആദ്യ ബോളില്‍ ഫോറടിച്ചാണ് കോലി തുടങ്ങിയത്. എന്നാല്‍ അടുത്ത അഞ്ചു ബോളില്‍ വെറും ആറു റണ്‍സ് മാത്രം, പിന്നീട് പേസര്‍മാര്‍ വന്നതോടെ കോലിയുടെ സ്‌കോറിങിനു വേഗത കൂടി.കമ്മിന്‍സെറിഞ്ഞ മൂന്നാമത്തെ ഓവറില്‍ തുടര്‍ച്ചയായി രണ്ടു ഫോറുകളാണ് കോലി പറത്തിയത്. നായകന്‍ ഫാഫ് ഡുപ്ലെസി ഒരു സിക്‌സമറുമടിച്ചതോടെ ഓവറില്‍ 19 റണ്‍സ് ആര്‍സിബിക്കു ലഭിച്ചു. എന്നാല്‍ നാലാമത്തെ ഓവില്‍ ഡുപ്ലെസിയെ ടി നടരാജന്‍ പുറത്താക്കിയതോടെ ആര്‍സിബിയുടെ സ്‌കോറിങിനു വേഗത കുറഞ്ഞു. 

ഇതോടെ കോലി ആക്രമണം വിട്ട് ശ്രദ്ധയോടെ ബാറ്റ് വീശുകയും ചെയ്തു. പിന്നീട് ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. ഇതിനിടെ വില്‍ ജാക്ക്‌സ് (6) വന്ന് കാര്യമായി ഇംപാക്ടുണ്ടാക്കാതെ മടങ്ങി.

പാട്ടിധാര്‍ എത്തിയതോടെ ആര്‍സിബിയുടെ ഇന്നിങ്‌സിനു പുതിയ ഉണര്‍വ് നല്‍കിയത്. അതിവേഗം സ്‌കോര്‍ ചെയ്ത് താരം ടീമിന്റെ സ്‌കോറിങിനു വേഗത കൂട്ടി. 11ാം ഓവറില്‍ സ്പിന്നര്‍ മായങ്ക് മാര്‍ക്കാണ്ഡെയ്‌ക്കെതിരേ പാട്ടിധാറിന്റെ വെടിക്കെട്ടാണ് കണ്ടത്. തുടര്‍ച്ചയായി നാലു സിക്‌സറുകളാണ് താരം പറത്തിയത്. ഇതോടെ 27 റണ്‍സും ഓവറില്‍ ആര്‍സിബി വാരിക്കൂട്ടി. ഓവറിനു മുമ്ബ് 10 ബോളില്‍ 21 റണ്‍ലാണ് പാട്ടിധാര്‍ നേടിയത്. എന്നാല്‍ ഓവര്‍ കഴിയുമ്ബോഴേക്കും താരം 15 ബോളില്‍ 46 റണ്‍സിലേക്കു കുതിച്ചെത്തി. അടുത്ത മൂന്നു ബോളില്‍ ഫിഫ്റ്റിയും പാട്ടിധാര്‍ പൂര്‍ത്തിയാക്കി.പക്ഷെ ക്രീസിന്റെ മറുഭാഗത്ത് കോലി മെല്ലെപ്പോക്ക് തുടര്‍ന്നു. പാട്ടിധാര്‍ പുറത്തായി അടുത്ത ഓവറിലാണ് അദ്ദേഹം തന്റെ ഫിഫ്റ്റിയിലെത്തിയത്. 14ാം ഓവറിലെ ആദ്യ ബോളില്‍ ഷഹബാസ് അഹമ്മദിനെതിരേ സിംഗിളെടുത്താണ് കോലി ഫിഫ്റ്റിയിലെത്തിയത്. അധികം വൈകാതെ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. 15ാം ഓവറില്‍ ഒരു വമ്ബന്‍ ഷോട്ടിനു തുനിഞ്ഞ കോലിയെ ജയദേവ് ഉനാട്കട്ടിന്റെ ബളിങില്‍ അബ്ദുള്‍ സമദ് പിടികൂടുകയായിരുന്നു. 43 ബോള്ില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 52 റണ്‍സാണ് അദ്ദേഹത്തിനു കുറിക്കാനായത്.

Hot Topics

Related Articles