ന്യൂഡല്‍ഹി : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയ്‌ക്കിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിച്ച കെ എല്‍ രാഹുല്‍ തന്നെയാകും രണ്ടാം ടെസ്റ്റിലും ക്യാപ്റ്റന്‍. ഉദരപേശികള്‍ക്ക് പരിക്കേറ്റ പേസ് ബൗളര്‍ നവ്ദീപ് സെയ്നിയെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം :കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്ടന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, സൗരഭ് കുമാര്‍, ജയദേവ് ഉനദ്കട്ട്