ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാരണം കോളടിച്ചത് സ്വിഗ്ഗിക്ക് ; ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന് ലഭിച്ചത് 250 ബിരിയാണികൾ 

ന്യൂഡല്‍ഹി : ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാരണം കോളടിച്ചത് ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിക്ക്.ബദ്ധവൈരികളുടെ ആവേശപ്പോര് കാണാനായി ആളുകള്‍ മൊബൈല്‍-ടിവി സ്ക്രീനുകള്‍ക്ക് മുന്നില്‍ ഒതുങ്ങിയതോടെ തങ്ങള്‍ക്ക് മിനിറ്റില്‍ 250 ബിരിയാണികളുടെ ഓര്‍ഡറുകളാണ് ലഭിച്ചുകൊണ്ടിരുന്നതെന്ന് സ്വിഗ്ഗി പറഞ്ഞു. മത്സരം ആരംഭിച്ചതിന് ശേഷം മിനിറ്റില്‍ 250 ബിരിയാണികളുടെ ഓര്‍ഡറാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. ചണ്ഡീഗഡിലെ ഒരു വീട്ടില്‍ നിന്ന് ഒറ്റയടിക്ക് 70 ബിരിയാണികളുടെ ഓര്‍ഡര്‍ വന്നു; അവര്‍ ഇതിനകം ആരാണ് വിജയിക്കാൻ പോകുന്നതെന്ന് മനസിലാക്കി ആഘോഷം തുടങ്ങിയെന്ന് തോന്നി, ” -കമ്പനി പറഞ്ഞു.

Advertisements

കൂടാതെ, ഇന്ത്യക്കാര്‍ ഒരു ലക്ഷത്തിലധികം ശീതളപാനീയങ്ങളും മത്സരത്തിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്തു. യഥാക്രമം 10,916, 8,504 യൂണിറ്റ് ബ്ലൂ ലെയ്‌സ് (ചിപ്‌സ്), ഗ്രീൻ ലെയ്‌സ് എന്നിവയും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. -സ്വിഗ്ഗി എക്സില്‍ പങ്കുവെച്ചു.അതേസമയം, പാകിസ്താനെതിരെ ഇന്ത്യ ഇന്നലെ മിന്നും ജയമായിരുന്നു സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ സ്കോര്‍ 300 കടക്കുമെന്ന് തോന്നിച്ച പാകിസ്താനെ 191 റണ്‍സില്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. രണ്ടു വിക്കറ്റിന് 155 റണ്‍സ് എന്ന നിലയില്‍നിന്നായിരുന്നു അവരുടെ ഇന്നിങ്സ് 191 റണ്‍സില്‍ അവസാനിച്ചത്. 36 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ പാകിസ്താന്‍റെ ബാക്കിയുള്ള എട്ടു വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. പാകിസ്താൻ കുറിച്ച 192 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ, 117 പന്തുകള്‍ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. 

Hot Topics

Related Articles