കാമുകിയുടെ ചിത്രം മറ്റൊരു കൂട്ടുകാരൻ സ്റ്റാറ്റസാക്കി: കാമുകന് പിടിച്ചില്ല,തുടർന്ന് കൂട്ടത്തല്ല്: മാരകായുധങ്ങളുമായി മൂന്ന് പേരെ പിടികൂടി

അടിമാലി : സൂപ്പർമാർക്കറ്റിൽ ജോലിചെയ്തിരുന്ന രണ്ടു യുവാക്കളും ഒരു യുവതിയും ചേർന്ന് സെൽഫി എടുത്തു . ഈ സെൽഫി ഫോട്ടോ യുവാക്കളിൽ ഒരാൾ സാമൂഹിക മാധ്യത്തിൽ സ്റ്റാറ്റസാക്കുകയും ചെയ്തു. ഇത് സ്റ്റാറ്റസാക്കിയത് കാമുകന് പിടിച്ചില്ല. കാമുകൻ വിഷമം മൂലം ബന്ധുവിനോട്‌ പങ്കുവച്ചപ്പോൾ ബന്ധുവിന് കലിയിളകി. തുടർന്ന് സ്റ്റാറ്റസ് ഇട്ട യുവാവിനെ വിളിച്ച് അസഭ്യം പറച്ചിലും ഭീക്ഷണിപ്പെടുത്തി. ഭയപ്പാടുമൂലം യുവാവ് സൂപ്പർമാർക്കറ്റിലെ ജോലി ഉപേക്ഷിച്ചു. വീണ്ടും മൊബൈലിൽ ഭീക്ഷണി. ഒടുവിൽ കാര്യങ്ങളെത്തിയത് കൂട്ടത്തല്ലിന്റെ വക്കിലും. സമീപ പ്രദേശവാസികളായ അനുരാഗ് രഞ്ജിത്ത് ,അമൽ ,ഷെഫീക്ക് എന്നിവരെയാണ് ഇന്നലെ രാത്രി മാരകായുധങ്ങളുമായി അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

Advertisements

ഈ മാസം 6-നാണ് ഇന്നലെ രാത്രിയിൽ സംഘം ചേർന്നുള്ള ആക്രമണത്തിനും 3 പേർ പൊലീസ് പിടിയിലാവുന്നതിനും ഇടയാക്കിയ സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് പറയുന്നതിങ്ങനെ

സാമൂഹിക മാധ്യത്തിൽ യുവാവ് കാമുകിയുടെ ചിത്രം സ്റ്റാറ്റസാക്കിയത് തന്റെ സഹോദരുമായി പങ്കിടുകയും ചെയ്തിരുന്നു. പിന്നാലെ ബന്ധു ചിത്രം സ്റ്റാറ്റസാക്കിയ യുവാവിനെ മൊബൈലിൽ വിളിച്ച് തുടർച്ചയായി അസഭ്യം പറച്ചിലും ഭീഷിണിയുമായി. ഒടുവിൽ സഹികെട്ട് യുവാവ് സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിച്ച്,സ്ഥലം വിട്ടു. ജോലിയിൽ നിന്നും പിരിഞ്ഞ യുവാവ് സ്വകാര്യഫുഡ് ഡെലവറി സ്ഥാപനത്തിലെ ജീവനക്കാരനായ വിശ്വജിത്തിനോട് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ട കളികളിലേയ്ക്ക് നീങ്ങിയത്. സ്ഥാപനം വിട്ടിട്ടും കാമുകന്റെ ബന്ധു ഭീക്ഷണിപ്പെടുത്തൽ തുടർന്നിരുന്നു.
യുവാവും വിശ്വജിത്തും ഒരുമിച്ചുണ്ടായിരുന്ന അവസരത്തിലും ഭീഷിണി കോൾ എത്തി. സുപ്പർമാർക്കറ്റിലെ മുൻ ജീവനക്കാരനായിരുന്ന യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിക്കാനെത്തിയ അഞ്ച് പേർ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

ഈ സമയം മൊബൈൽ വാങ്ങി വിശ്വജിത്ത് കോൾ എടുക്കുകയും കാമുകന്റെ ബന്ധുവിനോട് മേലിൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യരുതെന്ന് താക്കീതുചെയ്യുകയും ചെയ്തു. ഇത് കാമുകന്റെ ബന്ധുവിന്റെ ശത്രുത ഇരട്ടിയാക്കി.

ഇന്നലെ രാത്രി വിശ്വജിത്തും കൂട്ടുകാരും ടൗണിൽ ഉണ്ടെന്ന് മനസ്സിലാക്കി പെൺകുട്ടിയുടെ കാമുകന്റെ ബന്ധുവും കൂട്ടരും ആക്രമിക്കാനെത്തുകയായിരുന്നു. വടിവാൾ,ഇരുമ്പ് പൈപ്പ് തുടങ്ങിയവ കൈയിൽക്കരുതിയാണ് അക്രമിസംഘം എത്തിയത്. ഒച്ചപ്പാടും കയ്യാങ്കളിയും നടക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി. സംഭസ്ഥലത്തുനിന്നും രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ 3 പേരെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഒളിവിലായ മറ്റ് രണ്ടുപേരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചതായിട്ടാണ് സൂചന.

Hot Topics

Related Articles